തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില വർദ്ധനവ് പ്രാബല്യത്തിൽ വന്നു. ഏറ്റവും കുറഞ്ഞ വിലയുളള മദ്യത്തിന് പോലും മുപ്പത് രൂപയുടെ വർദ്ധനയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. വില വർദ്ധനയിലൂടെ ഈ വർഷം ആയിരം കോടി രൂപയുടെ വരുമാന വർദ്ധനവാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഏറ്റവും വില കുറഞ്ഞതും വൻ വിൽപ്പനയുമുളള ജവാൻ റമ്മിന് ഫുൾ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയായി. വി എസ് ഒ പി ബ്രാൻഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയർത്തിയപ്പോൾ 950 രൂപയുടെ ഒരു ലിറ്റർ ബോട്ടിലിന് 1020 രൂപയായി. ഒന്നര ലിറ്ററിന്റേയും രണ്ടേകാൽ ലിറ്ററിന്റേയും ബ്രാൻഡി ഉടൻ വിൽപ്പനക്കെത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാൽ ലിറ്ററിന് 2570 രൂപയുമാണ് വില.
വിലവർദ്ധനക്ക് ആനുപാതികമായി നികുതിയും കൂട്ടിയിട്ടുണ്ട്.











