ഡൽഹി: കമ്മ്യൂണിസ്റ്റ് ഭീകരൻ അഭിജിത്ത് യാദവിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇയാളുടെ ഭാര്യ ഗീതാ ദേവിയുടെ പേരിലുള്ള പതിനാറര ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഝാർഖണ്ഡിലെ പലാമു ജില്ലയിൽ ഇവരുടെ പേരിലുള്ള ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും കണ്ടുകെട്ടി.
സിപിഐ മാവോയിസ്റ്റിന്റെ ഉപമേഖലാ കമാൻഡറായ അഭിജിത്ത് യാദവ് മാസങ്ങളായി ഒളിവിലാണ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കള്ളപ്പണം വെളുപ്പിക്കലിന് പുറമെ നിർബന്ധിത പണപ്പിരിവ്, ക്രിമിനൽ ഗൂഢാലോചന, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ട് പോകൽ, വികസനം തടസ്സപ്പെടുത്തൽ തുടങ്ങിയ കേസുകളും ഇയാളുടെ പേരിൽ നിലവിലുണ്ട്. ഗയ, ഔറംഗബാദ്, പലാമു എന്നിവിടങ്ങളിലാണ് കേസുകൾ.
ഇയാൾക്കെതിരായ നിയമനടപടികൾ കോടതി അംഗീകരിച്ചു. കൂടുതൽ അന്വേഷണങ്ങൾക്ക് നിർദ്ദേശം നൽകി.
Discussion about this post