ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഒമ്പതുവയസുകാരിയെ പോലീസുകാർ വിലങ്ങണിയിച്ച് കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം . അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു അറ്റകൈ പ്രയോഗം. റോച്സ്റ്ററിലെ ഒരു വീട്ടിലെ പ്രശ്നത്തില്‍ ഇടപെടാന്‍ വന്നതായിരുന്നു പൊലീസുകാര്‍.
പെണ്‍കുട്ടിയുമായി ശരിക്കും മല്പിടിത്തം നടന്നു. അച്ഛന്റെ സഹായത്തിനായി വിളിച്ചു കരഞ്ഞ കുഞ്ഞിനെ വലിഞ്ഞു മഞ്ഞിലിട്ടു. വിലങ്ങണിയിച്ചു. ഭീഷണിപ്പെടുത്തി. എന്നാൽ സംഭവം വിവാദമായതിനെത്തുടര്‍ന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
പൊലീസുകാരുടെ തന്നെ കാമറകളിലുള്ള ദൃശ്യം പുറത്തുവന്നതോടെ വിവാദമാകുകയും അന്വേഷണം നടക്കുകയും ചെയ്തു . തുടര്‍ന്നാണ് സംഘത്തിലുള്ള എല്ലാവരെയും സസ്പെന്‍ഡ് ചെയ്തത്.
Discussion about this post