ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നിയമസഹായം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത അക്രമകാരികൾക്കാണ് കോണ്‍ഗ്രസ് നിയമസഹായം നല്‍കുക.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിവേക് താന്‍ഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമ വിഭാഗത്തിന്റെ യോഗത്തിലാണ് തീരുമാനം. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് നിയമവിഭാഗ തലവന്മാര്‍ കര്‍ഷക സമരത്തിന്റെ നേതാക്കളെ സന്ദര്‍ശിക്കാനും തീരുമാനിച്ചു. സമരവേദിയിലെത്തി കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.
അതേസമയം റിപ്പബ്ലിക് ദിനത്തിൽ പൊലീസിന് നേരെ സമരക്കാരെന്ന പേരിൽ ഖാലിസ്ഥാൻ സിഖ് തീവ്രവാദികളാണ് ആക്രമണം അഴിച്ചു വിട്ടത്. ഇപ്പോഴും 100 ലേറെ പോലീസുകാർ ചികിത്സയിലുമാണ്. ഇതിനെതിരെ ഒരക്ഷരം പോലും പ്രതികരിക്കാതെയാണ് കോൺഗ്രസ് കേന്ദ്രത്തിനെതിരെ കിട്ടിയ ആയുധം ഉപയോഗിക്കാൻ കർഷക പിന്തുണയുമായി രംഗത്തെത്തിയത്.
പാര്‍ട്ടിയിലെ അഭിഭാഷകര്‍ മുഖേനയാണ് കോണ്‍ഗ്രസ് നിയമസഹായം നല്‍കുക. ഇതിന്റെ ഭാഗമായി പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കമ്മിറ്റി രൂപീകരിക്കും. അതേസമയം സമരം നടക്കുന്ന കേന്ദ്രങ്ങളിലെ ഇന്റര്‍നെറ്റ് റദ്ദാക്കിയതിനെതിരെയും ഹര്‍ജി ഫയല്‍ ചെയ്യാനും തീരുമാനം എടുത്തു.








