ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്‌ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആറുകളില്‍ നിയമാനുസൃതമായ നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പോലിസിനോടും കേന്ദ്രസര്‍ക്കാരിനോടും ഉത്തരവിട്ടു.
റിപ്പബ്ലിക് ദിനത്തിലെ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് 200 പേരെ അനധികൃതമായി കസ്‌റ്റഡിയില്‍വച്ചിട്ടുണ്ടെന്നും ഇവരെ ഉടനടി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ഡി.എന്‍. പട്ടേലിന്റേയും ജസ്‌റ്റിസ് ജ്യോതി സിങ്ങിന്റെയും ഉത്തരവ്.
ഹര്‍ജി വെറും പബ്ലിസിറ്റി താല്‍പര്യ ഹര്‍ജിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സിന്ധു, ഗാസിയാബാദ്, തിക്രി അതിര്‍ത്തികളില്‍ പ്രതിഷേധം നടത്തിയവരെ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് നിയമവിദ്യാര്‍ഥിയായ ഹര്‍മാന്‍ പ്രീത് സിങ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.








