ന്യൂഡല്‍ഹി: അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുരക്ഷ ശക്തിപ്പെടുത്തിയതിനെതിരെ ചില രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി വന്നതോടെ രൂക്ഷ വിമർശനവുമായി ദൽഹി പോലീസ് കമ്മീഷണർ എസ്‌എന്‍ ശ്രീവാസ്തവ. ബാരിക്കേഡുകൾ ശക്തമാക്കിയത് റിപ്പബ്ലിക് ദിവസത്തെ അക്രമസംഭവങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാനാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
‘എന്നാല്‍ സുരക്ഷ ശക്തമാക്കിയതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. അതിര്‍ത്തികളില്‍ പോലീസിനെ അവര്‍ ക്രൂരമായി ആക്രമിച്ചപ്പോള്‍ ആരും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിയില്ലെന്ന് ശ്രീവാസ്തവ കുറ്റപ്പെടുത്തി.’ട്രാക്ടറുകള്‍ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. അന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നില്ല. ബാരിക്കേഡുകള്‍ തകര്‍ത്തു. അപ്പോള്‍ ഞങ്ങള്‍ എന്തു ചെയ്തു ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കി. അത് തകര്‍ക്കപ്പെടില്ല’ ശ്രീവാസ്തവ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ പരിക്കേറ്റ പോലീസുകാരുമായി സംവദിക്കുകയായിരുന്നു അദേഹം. ഔട്ടര്‍ ജില്ലയിലെ പിറ്റം പുരയിലെ പരിക്കു പറ്റിയ പോലീസുകാരം അദേഹം സന്ദര്‍ശിച്ചു. ‘പോലീസുകാരുടെ ക്ഷമ മൂലമാണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ ക്ഷമയും നിയന്ത്രണവും ശരിയാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് തന്ത്രത്തിലും ആശയങ്ങളിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങള്‍ സ്വയം ശക്തരാവുകയാണ് വേണ്ടത്’ അദേഹം പോലീസുകാരോട് പറഞ്ഞു.
ചൈനയ്ക്ക് തിരിച്ചടി: 30 വർഷത്തിനിടെ ആദ്യമായി ചൈനയെ മറികടന്ന് തായ്‌വാനിലെ സാമ്പത്തിക വളർച്ച
റിപ്പബ്ലിക് ദിനത്തില്‍ കാര്‍ഷ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ 510 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഒരു വിഭാഗം അക്രമികൾ കർഷകരുടെ മറവിൽ മുന്‍കൂട്ടി നിശ്ചയിച്ചപോലെ റാലിക്ക് അനുവദിച്ച റൂട്ടില്‍ നിന്ന് വ്യതിചലിച്ച് ചെങ്കോട്ടയിലേക്ക് പോവുകയും ചെയ്തത് ആയിരുന്നു വലിയ അനിഷ്ടസംഭവങ്ങൾക്ക് കാരണമായത്. പല അക്രമികളും വാളുകളും മറ്റും ഉപയോഗിച്ചാണ് പൊലീസുകാരെ നേരിട്ടത്.








