ട്രാക്ടർ കലാപത്തെ പിന്തുണച്ച ഗായിക റിഹാനക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ കങ്കണ റണാവത്ത്. കർഷക സമരവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചത്. നമ്മൾ എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കുന്നില്ല? എന്നായിരുന്നു റിഹാനയുടെ ചോദ്യം.
‘ആരും ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. കാരണം അവർ കർഷകരല്ല, തീവ്രവാദികളാണ്. അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവരാണ്. ഇന്ത്യ ശിഥിലമായാൽ ചൈനക്ക് ഇന്ത്യയെ കോളനിയാക്കാം, അമേരിക്കയെ പോലെ. അവിടിരിയെടീ വിഡ്ഢീ, ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ വിഡ്ഢികളെ പോലെ വിൽപ്പനക്ക് വെക്കുന്നവരല്ല.‘ ഇതായിരുന്നു റിഹാനക്ക് കങ്കണ നൽകിയ മറുപടി.
https://twitter.com/KanganaTeam/status/1356640083546406913?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1356640083546406913%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fkangana-ranaut-against-rihanna-calls-her-fool-and-farmers-terrorists-1.5408180
ഡൽഹിയിൽ നടക്കുന്ന സമരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന താരമാണ് കങ്കണ. കർഷക സമരം എന്ന പേരിൽ അരങ്ങേറുന്ന അക്രമം ഷഹീൻ ബാഗ് കലാപത്തിന്റെ പുതിയ പതിപ്പാണ് എന്ന കങ്കണയുടെ നിരീക്ഷണത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു.










