തിരുവനന്തപുരം: . അനധികൃത അവധിയില്‍ പ്രവേശിച്ച് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. സമരം നിയമവിരുദ്ധമായാതിനാല് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ നിര്‍വ്വാഹമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി.
നോട്ടീസ് നല്‍കാതെയാണ് രോഗികളെ ബുദ്ധിമുട്ടിച്ചുള്ള സമരം ആരംഭിച്ചത്ഇതേ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മിക്ക രോഗികളും ദുരിതത്തിലാണ്. മറ്റു ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗികളാണ് സമരത്തെ തുടര്‍ന്ന് വലയുന്നത്.
നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ ആശാസ്ത്രീയമായി മെഡിക്കല്‍ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി ഡെപ്യൂട്ടേഷന് പുനസ്ഥാപിക്കുക, സ്വകാര്യ പ്രാക്ടീസ് നോംസ് പരിഷ്കരിക്കുക, സമയബന്ധിതമായി പ്രമോഷന് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരംആരംഭിച്ചത്.
Discussion about this post