ന്യൂഡല്‍ഹി: അധികാര പരിധിക്കു പുറത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി നിര്‍ത്തലാക്കുന്നു. നിലവില്‍ അഞ്ചു ജില്ലകള്‍ ആണ് സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍െറ കീഴില്‍ വരുന്നത്. അതിനു പുറത്തുള്ള കേന്ദ്രങ്ങള്‍ എല്ലാം നിര്‍ത്തലാക്കും.
മുന്‍പ് യു.ജി.സി സര്‍വകലാശാല വിദൂര പഠന വിഭാഗത്തിന്‍െറ അംഗീകാരം റദ്ദാക്കിയിരുന്നു. അധികാര പരിധിക്ക് പുറത്ത് കേന്ദ്രങ്ങള്‍ ആരംഭിച്ചതിനാല്‍ 2015- 16 അധ്യയന വര്‍ഷത്തേക്ക് പ്രവേശനം നടത്തരുതെന്ന് നിര്‍ദേശിച്ചാണ് അംഗീകാരം പിന്‍വലിച്ചത്.
Discussion about this post