കോഴിക്കോട് : ഇറച്ചി വില വർദ്ധിപ്പിക്കാൻ ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ . കന്നുകാലികൾക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് വില വർദ്ധിപ്പിക്കുന്നത്. മേയ് 15 മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വരും.
കന്നുകാലികൾക്കുണ്ടാകുന്ന അനിയന്ത്രിത വില വർദ്ധനവും അറവ് ഉൽപ്പന്നങ്ങളായ എല്ല് , തുകൽ , നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് ഇറച്ചി വില വർദ്ധിപ്പിക്കാൻ കാരണമെന്ന് അസോസിയേഷൻ അടിയന്തര ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിൻ പറഞ്ഞു.
കന്നുകാലികളുടെ വില കൂടുന്ന സാഹചര്യ ത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് കാലിക്കറ്റ് ടവറിൽ അടിയന്തര ജില്ലാ ജനറൽ ബോഡി യോഗം ചേർന്നു. ഈ യോഗത്തിലാണ് തീരുമാനം. കെ.പി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു . കോതിയിൽ നശിച്ചു കിടക്കുന്ന അറവുശാല പൊളിച്ചു മാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള അറവുശാല പണിതു തരാമെന്ന വാഗ്ദാനം കോഴിക്കോട് കോർപ്പറേഷന്റെ വാഗ്ദാനം അധികാരികൾ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Discussion about this post