ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഒരുമിച്ചു നിൽക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കാനും തീരുമാനമായതായി പ്രധാനമന്ത്രി അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരണം മെച്ചപ്പെടുത്താനും ചർച്ചയിൽ തീരുമാനമായി. ഇരു രാജ്യങ്ങളും പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങളും മേഖലാ വിഷയങ്ങളും ചർച്ച ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
Discussion about this post