Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മുസ്ളിങ്ങൾക്ക് ഹലാൽ എന്ന ബോർഡ് വെയ്ക്കാമെങ്കിൽ അത് വേണ്ടെന്ന് വെയ്ക്കാനുള്ള അവകാശം ക്രിസ്ത്യാനികൾക്കും ഹിന്ദുവിനുമുണ്ട്’ , ചാണ്ടി ഉമ്മന് കണക്കിന് കൊടുത്ത് ഫാദർ ഗീവർഗീസ്

കെ കരുണാകരൻ്റെ കാര്യണ്യം കൊണ്ട് രാഷ്ട്രീയത്തിൽ തിരിച്ചെത്തി, ഒടുവിൽ അതേ കരുണാകരനെ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്ത പാരമ്പര്യമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്.

by Brave India Desk
Feb 9, 2021, 01:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സോഷ്യൽ മീഡിയയിലെ ഹലാൽ വിവാദത്തിൽ പ്രതികരണവുമായി ഫാദർ ഗീവർഗീസ്. ചാണ്ടി ഉമ്മൻ്റെ വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തിയ ഫാദർ ഗീവർഗീസ് അദ്ദേഹത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. വൈറലാകുന്ന വോയിസ് ക്ളിപ്പിൽ ഗീവർഗീസ് അച്ചൻ പറയുന്നതിങ്ങനെ, ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ എനിക്കിതിന് മറുപടി പറയാതിരിക്കാൻ പറ്റില്ല. ചാണ്ടി ഉമ്മൻ്റെ അപ്പൻ എം എൽ എ ആയിട്ടിരിക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടവകക്കാരൻ കൂടിയാണ് ഞാൻ.

ചാണ്ടി ഉമ്മൻ എന്ന് പറയുന്ന വ്യക്തി, കോൺഗ്രസ് എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടിയിൽ അപ്പൻ്റെ തണലിൽ ഇന്നലെ കിളിത്തുവന്ന തകരയാണ്. കെ കരുണാകരൻ, തൻ്റെ മകനായിരിക്കുന്ന കെ മുരളീധരനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നപ്പോൾ അതിനെ ശക്തമായി എതിർക്കുകയും മക്കൾ രാഷ്ട്രീയം പാടില്ലെന്നും പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്ത യാതോരു ആദർശവും ഇല്ലാത്ത, സ്വന്തം കാര്യം സിന്ദാബാദ് എന്ന് ചിന്തിക്കുന്ന ഉമ്മൻ ചാണ്ടി എന്ന് പറയുന്ന വ്യക്തിയുടെ മകൻ.

Stories you may like

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കെ കരുണാകരൻ്റെ കാര്യണ്യം കൊണ്ട് രാഷ്ട്രീയത്തിൽ തിരിച്ചെത്തി, ഒടുവിൽ അതേ കരുണാകരനെ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്ത പാരമ്പര്യമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ അടുത്ത ഇലക്ഷനിൽ നിൽക്കുകയോ ജയിക്കുകയോ ചെയ്യുന്നത് ഒക്കെ അയാളുടെ മാത്രം ഇഷ്ടം. പക്ഷേ ഇവിടുത്തെ ക്രിസ്ത്യൻ സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിൽ അയാൾ നടത്തിയ പ്രസംഗം ശരിയല്ല.ചാണ്ടി ഉമ്മനോട് കുറച്ച് ചോദ്യങ്ങൾ ഞാൻ ചോദിക്കുകയാണ്. ഈ ഹലാൽ എന്ന ബോർഡ് വെയ്ക്കാതെ ഒരു വസ്തു വിറ്റാൽ വാങ്ങാൻ പറ്റില്ലേ?

മുസ്ളിംങ്ങൾക്ക് ഹലാൽ എന്ന ബോർഡ് വെയ്ക്കാമെങ്കിൽ അത് തിരസ്കരിക്കാനുള്ള അവകാശം ക്രിസ്ത്യാനികൾക്കും ഹിന്ദുവിനുമുണ്ട്. ഹലാൽ സർട്ടിഫിക്കറ്റ് എന്ന് പറയുന്ന സാധനം ഈ രാജ്യത്തിൻ്റെ നിയമം അനുസരിച്ചിട്ടുള്ളതോ ശാസ്ത്രീയപരമായ യാതോരു വിധത്തിലുമുള്ള അംഗീകാരമുള്ളതോ അല്ല. അത് വെറും മതപരമായ കാര്യം തന്നെയാണ്. അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഉള്ള സാധനം ഞങ്ങൾ വാങ്ങി കഴിക്കണം എന്ന് പറയാൻ തനിക്കെന്ത് അധികാരം? ഹാഗിയ സോഫിയ എന്ന് പറയുന്ന വിഷയം എന്താണെന്ന് തനിക്കറിയാമോ?

ഒരു ക്രിസ്ത്യാനി എന്ന നിലയിൽ എന്നെ സംബന്ധിച്ച്, എനിക്ക് ഹാഗിയ സോഫിയ വിഷയത്തിൽ വ്യക്തമായ കാര്യങ്ങൾ പറയാനുണ്ട്. താൻ ഈ പൊക്കിപറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ളിം സമൂഹത്തിൻ്റെ നേതാവായിരിക്കുന്ന മുഹമ്മദ് ജനിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ്, നൂറ്റാണ്ടുകൾക്ക് മുൻപ് പണിത ദേവാലയമാണ് ഹാഗിയ സോഫിയ. അവിടെയുണ്ടായിരുന്ന ക്രിസ്ത്യൻ സമൂഹത്തെ മുഴുവൻ കൊന്നൊടുക്കിക്കൊണ്ട് തന്നെയാണ് അവിടം ഇസ്ളാമികവത്ക്കരിക്കപ്പെട്ടത്. അത് ചരിത്രവും സത്യവുമാണ്. അങ്ങനെ ഇസ്ളാമികവത്ക്കരിക്കപ്പെട്ടിരിക്കുന്ന സഥലത്ത് തർക്കമൊഴിവാക്കാൻ വേണ്ടി നൂറ്റാണ്ടുകളോളം അത് ഒരു ചരിത്ര സ്മാരകം പോലെ പവിത്രമായി സൂക്ഷിച്ചു. അവിടെയാണ് ഇവർ വൃത്തികേട് കാണിക്കാൻ കയറിയത്.

താങ്കൾ പറഞ്ഞല്ലോ യൂറോപ്യൻ രാജ്യങ്ങൾ പള്ളികൾ ബാറുകളാക്കിയെന്ന്. എത്രയെണ്ണം അങ്ങനെ ആക്കിയിട്ടുണ്ട്? വളരെ അപൂർവ്വമായി കുറെച്ചെണ്ണം മാത്രം. ആ സമൂഹം മറ്റ് സമൂഹത്തിലേക്ക് ലയിച്ച് ചേർന്നപ്പോൾ അത് അങ്ങനെ ആക്കപ്പെട്ടിട്ടുണ്ടാകും. താൻ മനസിലാക്കാത്ത ഒരു കാര്യമുണ്ട്. അതേ യൂറോപ് വീണ്ടും ശക്തമായി നമ്മുടെ സമൂഹത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. പോയ ബാറുകളിൽ പലതും പള്ളികളാക്കി തിരിച്ച് പിടിച്ചിട്ടുണ്ട്. താൻ നാല് വോട്ടിന് വേണ്ടി ക്രിസ്ത്യൻ സമൂഹത്തെ ഒറ്റിക്കൊടുത്തു.

നാല് വോട്ടിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കുന്ന തന്തയുടെ മോൻ തന്നെ താൻ, സമ്മതിച്ചു. പക്ഷേ ഒരു കാര്യം മനസിലാക്കണം, തൻ്റെ വായിൽ നിന്ന് ഇന്നുവരെ ക്രിസ്ത്യൻ സമൂഹത്തിന് വേണ്ടി ഒന്നും വീണിട്ടില്ലല്ലോ? ക്രിസ്ത്യൻ സമൂഹത്തിന് വേണ്ടി തൻ്റെ അപ്പൻ എന്ത് ചെയ്തു? ഒന്നും ചെയ്തിട്ടില്ല.ചാണ്ടി ഉമ്മനോട് ഒരു കാര്യം കൂടെ ചോദിക്കാനുണ്ട്. ഈ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്ന് എത്ര പെൺകുട്ടികൾ, ഹിന്ദു സമൂഹത്തിൽ നിന്ന് എത്ര പെൺകുട്ടികൾ ലൗ ജിഹാദിൻ്റെ പേരിൽ ബ്രെയിൻ വാഷ് ചെയ്ത് മതം മാറ്റി സിറിയയ്ക്ക് ആട് മേയ്ക്കാനുമൊക്കെയായി പറഞ്ഞുവിട്ടു.

എത്ര എണ്ണത്തിനെ മതം മാറ്റി ഉപയോഗിച്ച ശേഷം തള്ളിക്കഞ്ഞു? തനിക്കറിയില്ലെങ്കിൽ ലിസ്റ്റ് ഞങ്ങൾ തരാം. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കൊണ്ടുപോയിട്ടുള്ള എത്ര പെൺകുട്ടികൾ ഇന്ന് ഐ എസ് ഐ എസിൽ ചേർന്ന് അവിടെ കിടക്കുന്നു?. ഇത് ഏതെങ്കിലും വ്യക്തിയുടെ പേരിലാണോ? അല്ല, ഇതെല്ലാം ഒരു മതത്തിൻ്റെ പേരിലാണ്. താൻ അത് ആദ്യം പഠിക്ക്. തൻ്റെ കുടുംബത്തിൻ്റെ അടിവേര് വരെ തോണ്ടിക്കൊണ്ട് പോകുമ്പോൾ പഠിച്ചോളും.

വൈറലായ വീഡിയോയിൽ ചാണ്ടി ഉമ്മൻ പറഞ്ഞതിങ്ങനെ:

‘ക്രിസ്ത്യൻ ഐഡികളിൽ നിന്ന് ഹലാൽ ബീഫ് കഴിക്കരുത്, ഹലാൽ ചിക്കൻ കഴിക്കരുത് എന്നൊക്കെ അഭിപ്രായം വരുന്നു. എത്ര നാളായി നമ്മളൊക്കെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. 2000 വർഷമായില്ലേ? ഒരു ഇലക്ഷൻ ജയിക്കാൻ വേണ്ടി എന്തൊക്കെ കാണിച്ച് കൂട്ടണം. ഇവിടുത്തെ ജനങ്ങളെ തമ്മിൽ വേർതിരിക്കേണ്ട കാര്യമുണ്ടോ? നാണമുണ്ടോ സി പി എമ്മുകാരാ ഈ നിലവാരത്തിലേക്ക് താഴുവാൻ? പിന്നെ പറയുന്നത് ഹാഗിയ സോഫിയ.

ആയിരക്കണക്കിണ് പള്ളികളാണ് വെസ്റ്റിൽ, സ്പെയിനിൽ, ഇംഗ്ളണ്ടിൽ ബാറുകളായി മാറുന്നത്. യാതോരു ബുദ്ധിമുട്ടും ഇവർക്കില്ലല്ലോ? ആയിരക്കണക്കിന് ക്രിസ്ത്യൻ പള്ളികൾ, ദേവാലയങ്ങൾ ഇവിടെ ബാറുകളായി മാറി. അവിടെ ഡാൻസ് ബാറുകളായി മാറി. ആർക്കെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? ഇന്നിപ്പോൾ ഇല്ലാത്ത ഒരു വസ്തുവിൻ്റെ പേരിൽ ഇവിടെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു.

അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങൾ ഖേദകരമെന്നല്ലാതെ എന്തു പറയാനാണ്. ഏതെങ്കിലും നാട്ടിലെ കാര്യങ്ങൾ പറഞ്ഞ് നമ്മൾ തമ്മിലടിക്കണോ? ജനങ്ങളെ വിഭജിപ്പിക്കുവാനുള്ള ശ്രമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല’.

 

Tags: love jihadHagia SophiaChandy OommenFr. Geevarghese
Share68TweetSendShare

Latest stories from this section

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്കിടെ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies