ഡല്‍ഹി: രാജ്യത്ത് കസ്റ്റഡി മരണം കുറഞ്ഞെന്ന് ലോക്‌സഭയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കണക്ക് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 394 പേരാണ് കസ്റ്റഡിയില്‍ മരിച്ചത്.
2017-18 വര്‍ഷങ്ങളില്‍ കസ്റ്റഡിയില്‍ മരിച്ചത് 146 പേരാണെങ്കില്‍ 18-19 വര്‍ഷത്തില്‍ അത് 136 ആയി. കഴിഞ്ഞ വര്‍ഷം 112 പേരാണ് മരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മൂന്ന് വര്‍ഷത്തിനിടെ പൊലീസ് കസ്റ്റിഡിയില്‍ മരിച്ചത് എട്ടുപേരാണ്. 17-18-ല്‍ മൂന്നു പേരും 18-19ല്‍ മൂന്ന് പേരും കഴിഞ്ഞ വര്‍ഷം രണ്ടുപേരുമാണ് മരിച്ചത്.
Discussion about this post