കർഷകസമരം തെറ്റിദ്ധാരണമൂലമെന്ന് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക പ്രതിസന്ധി മറികടക്കാനുള്ള ആത്മാർത്ഥശ്രമമാണ് നടക്കുന്നത്. സമരം ചെയ്യുന്ന കർഷകരോട് ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കാർഷിക നിയമങ്ങളിൽ കുറവുണ്ടെങ്കിൽ പരിഹരിക്കാം. സർക്കാർ കർഷകരോട് നിരന്തരം ചർച്ച നടത്തുന്നുണ്ട്. നിയമം വന്ന ശേഷം ഒരു ചന്തയും അടഞ്ഞുപോയിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കര്‍ഷകരോട് ആദരവുള്ളതുകൊണ്ടാണ് മുതിര്‍ന്ന മന്ത്രിമാര്‍ അവരോട് ബഹുമാനപൂര്‍വം സംസാരിക്കുന്നത്. കര്‍ഷകരുടെ ആശങ്കകള്‍ തിരിച്ചറിയാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചു. ഈ രാജ്യത്തെ ജനങ്ങള്‍ക്കായാണ് നിയമം നിര്‍മ്മിക്കുന്നത്. ഇപ്പോഴും എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ ഞങ്ങള്‍ അത് ഒഴിവാക്കില്ല- പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
കര്‍ഷകസമരത്തെ വീണ്ടും പിന്തുണച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം ബഹളം വച്ചിരുന്നു. പ്രതിപക്ഷം ആസൂത്രിതമായാണ് ബഹളം വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കള്ളം പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിയമം പാസാക്കിയിട്ടും താങ്ങുവില പഴയതുപോലെ തന്നെയാണ് കര്‍ഷകര്‍ക്ക് തുറന്ന വിപണി ലഭിക്കാന്‍ കാരണമായി. ഇപ്പോള്‍ കര്‍ഷകര്‍ക്ക് എവിടെ വേണമെങ്കിലും ഉത്പ്പനം വില്‍ക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post