വെൽഫെയർ പാർട്ടി നേതാവും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിൻകരയ്ക്ക് വധഭീഷണി. തനിക്കോ തന്റെ മാതാവിനോ മക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ കാരണക്കാരൻ ബിസ്മില്ല എന്ന മൻസി ലാലായിരിക്കും അവർ കുറിച്ചു. വീണ്ടും നീ വിളക്കിലെടുത്താൽ നിന്റെ പുക കാണിക്കും എന്നാണ് ഇയാൾ എഴുതിയിരിക്കുന്നത്. ഫേസ്‌ബുക്ക് കമന്റിലാണ് ഭീഷണി.
പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:
കേരള പോലീസിനോടും എന്റെ സകല സുഹൃത്തുക്കളോടും ആണ്….
ഞാനോ എന്റെ 72 വയസുള്ള അമ്മയോ 12 വയസുള്ള എന്റെ മകളോ ആക്രമിക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ചെയ്‌താൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബിസ്മില്ല എന്ന മൻസി ലാലിനായിരിക്കും …

ഇന്നലെ മുതൽ ഇവന്റെ വധഭീഷണിയിലാണ് ഞാൻ… ഈ സ്‌ക്രീൻ ഷോട്ടിൽ കാണുന്ന ഭീഷണി എന്റെ ഫേസ്‌ബുക്ക് വാളിൽ ഇപ്പോൾ വന്നതാണ് ….












