ഡല്‍ഹി: രാജിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി ദിനേഷ് തൃവേദിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കൈലാഷ് വിജയ വര്‍ഗീയ. തൃവേദി മാത്രമല്ല സത്യസന്ധമായി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ബിജെപിയില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് തൃവേദി നാടകീയമായി രാജിപ്രഖ്യാപനം നടത്തിയത്. പശ്ചിമബംഗാളില്‍ അക്രമസംഭവങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ രാജി.
നേരത്തെ നിരവധി തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമബംഗാളില്‍ വലിയ പ്രചാരണമാണ് ബിജെപി നടത്തുന്നത്.
Discussion about this post