ബംഗലൂരു: ഭാവിയുടെ ആഗോള നഗരം പട്ടികയിൽ ഇടം നേടി ബംഗലൂരു. ഭാവിയുടെ ആഗോള നഗരങ്ങളാകാൻ സാദ്ധ്യതയുള്ള ഇരുപത്തിയഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യൻ നഗരമാണ് ബംഗലൂരു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്ഡിഐ ഇന്റലിജൻസ് എന്ന വ്യാവസായിക ഗവേഷക സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് കർണ്ണാടകയുടെ തലസ്ഥാനം ഇടം പിടിച്ചത്.
സിംഗപോർ, ലണ്ടൻ, ദുബായ്, ആംസ്റ്റർഡാം, ഡബ്ലിൻ തുടങ്ങിയ നഗരങ്ങൾക്കൊപ്പമാണ് ബംഗലൂരുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ പത്ത് ഏയ്റോസ്പേസ് നഗരങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ബംഗലൂരുവിന്റെ സ്ഥാനം.
ആധുനിക സാങ്കേതിക സ്ഥാപനങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ബംഗലൂരു ആഗോള വിതരണ ശൃംഘലയുടെ അവിഭാജ്യ ഘടകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബംഗലൂരുവിനെക്കുറിച്ച് പരാമർശിക്കാതെ ആഗോളവത്കരണത്തെക്കുറിച്ചുള്ള ഒരു പഠനങ്ങളും പൂർണ്ണമാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post