കൊല്‍ക്കത്ത: ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പിന്തുണ നഷ്ടപ്പെടുന്നതിന് തുല്യമാണെന്ന വിമര്‍ശനം തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതു പക്ഷം തളരുകയല്ല ഇന്ത്യയിലെ ഭൂരിഭാഗം യുവാക്കളെയും ആകര്‍ഷിച്ചു കൊണ്ട് വളരുകയാണെന്ന് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ യെച്ചൂരി പറഞ്ഞു.
‘ഇടതുപക്ഷ ജനാധിപത്യ മതേതര മുന്നണി അവതരിപ്പിക്കുകയെന്നതാണ് സിപിഐ-എമ്മിന് വ്യക്തമായ തന്ത്രം .ഞങ്ങള്‍ ഇടതുപക്ഷത്തിന്റെ കരുത്ത് കൃഷിയിടങ്ങളിലും വയലുകളിലും ഫാക്ടറികളിലുമാണ്. അതുകൊണ്ടാണ് അവര്‍ ബിജെപി ഞങ്ങളെ ഭയപ്പെടുന്നത്’ – യെച്ചൂരി വ്യക്തമാക്കി.
ഇത്തവണ നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ബദല്‍മുന്നണി കരുത്ത് തെളിയിക്കും. ഇക്കാര്യത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ള എല്ലാ കക്ഷികളെയും സ്വാഗതം ചെയ്യുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Discussion about this post