ഏറെ വിവാദമായ കേസായിരുന്നു ഇസ്ലാം മതത്തിലേക്ക് മാറി വിവാഹം കഴിച്ച ഹാദിയ എന്ന അഖില അശോകന്റേത്. ഈ കേസിൽ സുപ്രീം കോടതി ഹാദിയയ്‌ക്കൊപ്പമാണ് നിലകൊണ്ടത്. ഇതോടെ മാതാപിതാക്കൾ ഹാദിയയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹാദിയ ഭർത്താവായ ഷെഫിന്‍ ജഹാനൊപ്പം പോകുകയുമായിരുന്നു.
ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഹാദിയയെ കാണാൻ മാതാപിതാക്കൾ ഹദിയയുടെ ഹോമിയോ ക്ലിനിക്കിൽ എത്തി.പഠനം പൂര്‍ത്തിയാക്കി ഹാദിയ ആരംഭിച്ച ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്. ഈ ചിത്രങ്ങൾ ഹാദിയ തന്നെയാണ് ഫേസ്‌ബുക്കിൽ ഇട്ടത്.
ബി.എച്ച്.എം.എസ് പഠനത്തിനിടെ ഹാദിയ ഇസ്‌ലാം സ്വീകരിച്ച് ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഹൈകോടതി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടതിനെ തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഏറെ നാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത്.
ഹാദിയ മലപ്പുറം ഒതുക്കുങ്ങലില്‍ ക്ലിനിക് ആരംഭിക്കുകയായിരുന്നു. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് ക്ലിനിക്കിന്റെ പേര്. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്‍റെയും പൊന്നമ്മയുടേയും മകള്‍ അഖിലയാണ് ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായത്.
Discussion about this post