തനിക്കെതിരെ നിരന്തരം വധഭീഷണിയും ലൈംഗികാധിക്ഷേപവും നടത്തിയ നവാസ് ജാനേ എന്ന ആൾക്കും അയാളുടെ സുഹൃത്ത് ബിസ്മില്ല എന്ന ആൾക്കുമെതിരെ പ്രതികരിച്ചതിന് തന്റെ അക്കൗണ്ട് പോലും പൂട്ടിച്ചതായി ആക്ടിവിസ്റ്റും വെൽഫെയർ പാർട്ടി നേതാവുമായ ശ്രീജ നെയ്യാറ്റിൻകര.
അവരുടെ പോസ്റ്റ് ഇങ്ങനെ,
“സ്ത്രീകൾക്കു നേരെ ലൈംഗികാധിക്ഷേപം നടത്തി കൊണ്ടിരിക്കുന്ന നവാസ് ജാനേയുടേയും അയാളുടെ സുഹൃത്ത് ബിസ്മില്ലയുടേയും അനുയായികൾ റിപ്പോർട്ടടിച്ച് ബാൻ ചെയ്യിച്ച എന്റെ ഐ ഡി 24 മണിക്കൂറുകൾക്കു ശേഷം ഫേസ്‌ബുക്ക് തുറന്നു തന്നു ….’
‘ഫാസിസം സംഘ് പരിവാറിന് മാത്രം വഴങ്ങുന്ന ഒന്നല്ല …
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവാസ് ജാനേ ബിസ്മില്ല എനീ രണ്ട് ക്രിമിനലുകൾ ചേർന്ന് ഞങ്ങൾ രണ്ടു സ്ത്രീകൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ എന്തൊക്കെയാണെന്ന് ലൈവിൽ പൊതുസമൂഹത്തോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു”.
എന്നാൽ ശ്രീജ ഫേസ്‌ബുക്ക് ലൈവ് ഇതുവരെ ഇട്ടിട്ടില്ല. ഇത് ഫാസിസത്തെ ഭയന്നാണോ എന്നാണ് കമന്റുകളിൽ പലരും ചോദിക്കുന്നത്.
Discussion about this post