ഡൽഹി: ഗ്രേറ്റ ടൂൾകിറ്റ് കേസിൽ ബംഗലൂരു സ്വദേശിനിയായ യുവ പരിസ്ഥിതി പ്രവർത്തകയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ‘ഫ്രൈഡേ ഫോർ ഫ്യൂച്ചർ‘ പ്രചാരണത്തിന്റെ സ്ഥാപകയായ ദിശ രവിയാണ് അറസ്റ്റിലായത്. ഫെബ്രുവരി നാലിന് ടൂൾകിറ്റുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു.
ടൂൾ കിറ്റ് എഡിറ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഇരുപത്തിയൊന്ന് കാരിയായ ദിശയാണെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്.
അതേസമയം രാജ്യത്തെ അപമാനിച്ച ഗ്രേറ്റ ത്യുൻബെക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യാവിരുദ്ധ പ്രക്ഷോഭത്തിന് ആഹ്വാനം നൽകി ഗ്രേറ്റ പങ്കുവെച്ച ട്വീറ്റിനും ടൂൾകിറ്റിനും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് നേരത്തെ ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങൾക്ക് സമാനമായ ഇന്ത്യാ വിരുദ്ധ അക്രമങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ആഹ്വാനം നൽകുന്നതാണ് ഗ്രേറ്റയുടെ ടൂൾ കിറ്റെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കുന്നു.
Discussion about this post