കോഴിക്കോട്: വൈരുദ്ധ്യാത്മക ഭൗതികവാദ വിഷയത്തിൽ സിപിഎമ്മിൽ തർക്കം. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെന്നുള്ള സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനക്കെതിരെ മന്ത്രി എ കെ ബാലൻ രംഗത്തെത്തി. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറയുന്നവർ പരമ വിഡ്ഢികളാണെന്ന് മന്ത്രി പറഞ്ഞു.
പ്രത്യശ്യാസ്ത്രത്തിൽ നമുക്ക് തന്നെ അവിശ്വാസമുണ്ടായാൽ ജനങ്ങൾ ഒപ്പമുണ്ടാകില്ലെന്ന് പാലക്കാട് എസ്എഫ്ഐ സ്മൃതി സാഗരം പരിപാടിയിൽ മന്ത്രി ബാലൻ പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലും കേരളത്തിലും ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദം പകരം വെക്കാനാകില്ലെന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയംഗമായ എം വി ഗോവിന്ദൻ മാസ്റ്റർ നേരത്തെ പറഞ്ഞിരുന്നു. അദ്ധ്യാപക സംഘടനയുടെ പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യന്‍ സമൂഹത്തില്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗിമാക്കാന്‍ കഴിയില്ലെന്നായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന.
Discussion about this post