കോട്ടയം: പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ കാണണമെന്ന ഉപദേശവുമായി മാണി സി കാപ്പൻ. യുഡിഎഫ് ഏറെ സന്തോഷത്തോടെയാണ് ജോസ് കെ മാണിയെ എൽഡിഎഫിന് കൊടുത്തതെന്നും ഇതോടെ യുഡിഎഫിന്റെ കഷ്ടകാലം അവസാനിച്ചെന്നും കാപ്പൻ പറഞ്ഞു. ഇനി വരുന്നതൊക്കെ എൽഡിഎഫിന്റെ വിധിയാണെന്നും ഐശ്വര്യകേരള യാത്രാ വേദിയിൽ മാണി സി കാപ്പൻ പറഞ്ഞു.
പാലായിലെ വികസനത്തിന് ജോസ് കെ മാണിയും സിപിഎം ജില്ലാ സെക്രട്ടറിയും തുരങ്കം വയ്ക്കുകയായിരുന്നു എന്ന് മാണി സി കാപ്പൻ ആരോപിച്ചു. പാലാ കേരള കോൺഗ്രസിന്റെ വത്തിക്കാൻ എന്ന് ജോസ് കെ മാണി പറഞ്ഞു. പക്ഷെ പോപ്പ് വേറെ ആണെന്ന് അദ്ദേഹം മറന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞു.
എംഎൽഎ സ്ഥാനം രാജിവക്കണം എന്ന് പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഇടതു മുന്നണിയിലേക്ക് മാറി അഞ്ച് മാസം കഴിഞ്ഞാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചതെന്നും കാപ്പൻ ഓർമ്മിപ്പിച്ചു.












