കൊച്ചി: കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കറുത്ത ബലൂണുമായി ഡി വൈ എഫ് ഐയുടെ പ്രതിഷേധം. കേന്ദ്ര നയങ്ങള്‍ക്കെതിരെയാണ് കറുത്ത ബലൂണുമായുള്ള പ്രതിഷേധം. പ്രധാനമന്ത്രി ബിപിസിഎല്ലിലേക്ക് പോകുന്ന ഇരുമ്പനം സിഗ്നലിലാണ് പ്രതിഷേധം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ എസ് പി ജിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഹില്‍ പാലസിന് മുന്നിലേക്ക് മാറ്റി. 500 ഓളം കറുത്ത ബലൂണുകളാണ് ഇതിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്.
അതിനിടെ 6,100 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത വികസന പദ്ധതികളുടെ സമര്‍പണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മന്ത്രി ജി സുധാകരന് സ്വീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ ബിപിസിഎല്‍ കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ്യാഡ്, ഫാക്ട് എന്നിവയുടെ വികസന പദ്ധതികളുടെ സമര്പണത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. ബിജെപി കോര്‍ കമിറ്റി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ചെന്നൈയില്‍ നിന്നു വിമാനത്തില്‍ നാവിക സേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡയിലെത്തിയ മോദി ഹെലികോപ്റ്ററില്‍ ഹെലിപ്പാഡിലെത്തും. അവിടെനിന്നു റോഡ് മാര്‍ഗം ഉദ്ഘാടന വേദിയായ അമ്പലമേട് കുഴിക്കാട് വിഎച്ച്എസ്സി സ്കൂള്‍ (റിഫൈനറിക്കു സമീപം) ഗ്രൗണ്ടിലെത്തും.
Discussion about this post