എസ്.ഹരീഷിന്റെ വിവാദ നോവൽ മീശയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നല്‍കിയതിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പിണറായി സർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ചെയ്ത അതേ കാര്യങ്ങളാണ് പിണറായി ചെയ്യുന്നത്. നോവലില്‍ വര്‍ഗീയപരാമര്‍ശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവര്‍ തന്നെ അത് പിന്‍വലിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post