ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ദളിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. ജാതീയ കാഴ്ചപ്പാടുകൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബാസൂത്രണത്തിന് ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യം മുൻപ് ഉപയോഗിച്ചിരുന്നു. ഇതിന്റെ പ്രചാരണം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും അത്തേവാല ആവശ്യപ്പെട്ടു.
‘ നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം നേരത്തെ കുടുംബാസൂത്രണത്തിന് ഉപയോഗിച്ചിരുന്നു. ഇത് പ്രചരിപ്പിക്കാൻ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹം വിവാഹം കഴിക്കണം. ജാതീയത ഇല്ലാതാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ അദ്ദേഹം ഒരു ദളിത് പെൺകുട്ടിയെ വിവാഹം കഴിക്കണം. ഇത് യുവാക്കൾക്ക് പ്രചോദനമാകുമെന്നും കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല അഭിപ്രായപ്പെട്ടു.
Discussion about this post