ജമ്മു കശ്മീരില്‍ കൊടും ഭീകരന്‍ അറസ്റ്റില്‍.പൂഞ്ച് സ്വദേശിയായ ഷേര്‍ അലിയാണ് അറസ്റ്റിലായത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശ പ്രതിനിധി സംഘം ജമ്മു കശ്മീരില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സംഭവം.
കുവൈറ്റ് കേന്ദ്രീകരിച്ചാണ് അലി പ്രവര്‍ത്തിക്കുന്നത്. കുവൈറ്റില്‍ നിന്നും ഇയാള്‍ കശ്മീരിലേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവില്‍ പൂഞ്ച് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.







