പുതുച്ചേരി: മത്സ്യത്തൊഴിലാളിയുടെ പരാതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തെറ്റായി വിവര്‍ത്തനം ചെയ്‌ത സംഭവത്തില്‍ പുതുച്ചേരി മുഖ്യമന്ത്രി വേലു നാരായണസ്വാമി വിവാദത്തില്‍. സംവാദത്തിനിടയില്‍ ഒരു മത്സ്യത്തൊഴിലാളി സ്ത്രീ സര്‍ക്കാരിനെതിരേ പരാതി ഉന്നയിച്ചു. നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കഷ്‌ടതകളില്‍ തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയില്ലെന്നുമായിരുന്നു സ്ത്രീയുടെ പരാതി.
എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്നും,’നിവാര്‍ചുഴലിക്കാറ്റിന്റെ സമയത്ത് ഞാന്‍ സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയെന്നും അവര്‍ക്ക് ആശ്വാസം നല്‍കിയെന്നുമാണ് സ്ത്രീ പറയുന്നത്.’ എന്നുമായിരുന്നു നാരായണസ്വാമിയുടെ പരിഭാഷ. പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.











