ഡല്‍ഹി: ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൈന പുറത്തു വിട്ടതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. ഇത് ഏകപക്ഷീയമായി പുറത്തുവിട്ടതില്‍ ആണ് അതൃപ്തി അറിയിച്ചത്. പത്താം കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
ദൃശ്യങ്ങള്‍ പുറത്തുവിട്ട ചൈനീസ് നടപടി ശരിയായില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കിയത് ഇന്ത്യന്‍ സൈനികരെന്ന രീതിയിലുള്ള വീഡിയോ ചൈനീസ് സൈന്യം പുറത്തുവിട്ടത്.
Discussion about this post