ഡല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ പൊളിച്ചു നീക്കിയ ഹനുമാന്‍ ക്ഷേത്രം ഒറ്റ രാത്രികൊണ്ട് പുനര്‍നിര്‍മ്മിച്ച് നാട്ടുകാര്‍. ഡല്‍ഹി ചാന്ദ്നി ചൗക്കിലുള്ള ഹനുമാന്‍ ക്ഷേത്രമാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ പൊളിച്ചു മാറ്റിയത്.
കോടതി ഉത്തരവിനെതിരെ സ്റ്റേ വാങ്ങാനോ, സുപ്രീം കോടതിയില്‍ പോകാനോ തയ്യാറാകാതെ ആം ആദ്മി സര്‍ക്കാര്‍ നടത്തിയ നീക്കത്തെ ജനങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു.
ക്ഷേത്രം പൊളിച്ചു മാറ്റി ഒരു മാസത്തിനു ശേഷം, വെള്ളിയാഴ്ച ഇതേ സ്ഥലത്ത് ഒരു പുതിയ ക്ഷേത്രം ഒറ്റരാത്രി കൊണ്ട് നാട്ടുകാര്‍ നിര്‍മ്മിക്കുകയായിരുന്നു. പ്രദേശവാസികള്‍ നേരിട്ടെത്തിയായിരുന്നു നിര്‍മ്മാണം. ഇത് ഒരു വ്യക്തിയുടെ തീരുമാനമല്ല, മറിച്ച് ഹിന്ദു സംഘടനകളുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമമാണെന്ന് വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു. ഇന്നലെ ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലി പൂജകളും നടന്നു.
Discussion about this post