576 സീറ്റുകളില്‍ 377 സീറ്റുകളിലെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. അതില്‍ 318 സീറ്റുകള്‍ ബിജെപി നേടിയിട്ടുണ്ട്. 43 എണ്ണത്തില്‍ കോണ്‍ഗ്രസും 16 സീറ്റുകളില്‍ മറ്റുള്ളവരുമാണ് വിജയിച്ചത്.
2015-ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്. എന്നാൽ കർഷക സമരമൊക്കെ ഉയർത്തിക്കാട്ടിയിട്ടും കോൺഗ്രസിന് രണ്ടക്കം കടക്കാനായില്ല.
തിരുവനന്തപുരത്ത് പാക്കിസ്ഥാൻ നിർമിത വെടിയുണ്ടകൾ മരച്ചുവട്ടിൽ; എങ്ങുമെത്താതെ അന്വേഷണം
ബിജെപി ഇത്തവണയും ആറ് കോര്‍പ്പറേഷനുകളും തൂത്തുവാരുമെന്ന് ഉറപ്പായി കഴിഞ്ഞു . സൂറത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്താണ് മുന്നേറുന്നത്.
120 സീറ്റുകളാണ് സൂറത്ത് കോര്‍പ്പറേഷനില്‍ ആകെയുള്ളത്. ഇതില്‍ 79 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 52 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 19 സീറ്റുകളിലും ജയിച്ചു. എട്ട് സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസ് നേടിയിട്ടുള്ളൂ. വോട്ടെടുപ്പ് തുടരുകയാണ്.
Discussion about this post