Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയും യുഎന്നും കൈകോര്‍ക്കുന്നു; 92 രാജ്യങ്ങള്‍ക്ക് ഇനി കോവിഡ് വാക്സിന്‍ സൗജന്യം, ഇന്ത്യയുടെ വാക്സിന്‍ സ്വീകരിച്ച്‌ കൈകൂപ്പി ആഫ്രിക്കന്‍ രാജ്യം

30 ദശലക്ഷം ജനങ്ങളുള്ള ഘാനയില്‍ ഇതുവരെ 81,245 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

by Brave India Desk
Feb 25, 2021, 09:27 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

Stories you may like

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

പൈതൃകത്തില്‍ നിന്നും തെല്ലും പിന്നോട്ടുപോയിട്ടില്ലെന്ന് പ്രവര്‍ത്തികൊണ്ട് തെളിയിക്കുകയാണ് കോവിഡ് കാലത്തെ ഇന്ത്യ. ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന്, തീരെ ദരിദ്രമായതും, ഇടത്തരം സാമ്പത്തിക ഘടനയുള്ളതുമായ 92 രാജ്യങ്ങള്‍ക്കാണ് ഇന്ത്യ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുന്നത്. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടെയുള്ള ഈ പദ്ധതി പ്രകാരം ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റിയുട്ടില്‍ ഉദ്പാദിപ്പിച്ച 6 ലക്ഷം അസ്ട്രാ സെനെക വാക്സിന്‍ ഡോസുകള്‍ ഘാനയില്‍ എത്തിച്ചു. ഇതുപ്രകാരമുള്ള സൗജന്യ വാക്സിന്‍ ആദ്യം ലഭിക്കുന്ന രാജ്യമാണ് ഘാന.

യൂണിസെഫ് വഴി വിതരണം ചെയ്യുന്ന വാക്സിന്‍ ഇന്നലെയാണ് അക്രായിലെ കോകോട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ഇതുപോലെ നിരവധി വികസ്വര രാജ്യങ്ങളിലേക്കാണ് ഇന്ത്യ കോവാക്സ് സൗജന്യമായി കയറ്റുമതി ചെയ്യുവാന്‍ പോകുന്നത്. മറ്റ് 90 രാജ്യങ്ങള്‍ പണം നല്‍കി കോവാക്സ് വാങ്ങുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.

30 ദശലക്ഷം ജനങ്ങളുള്ള ഘാനയില്‍ ഇതുവരെ 81,245 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 584 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച വരെയുള്ള, ഘാനാ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കാണിത്. മാര്‍ച്ച്‌ 2 മുതല്‍ക്കായിരിക്കും ഘാനയിലെ വാക്സിന്‍ പദ്ധതി ആരംഭിക്കുക. ഘട്ടം ഘട്ടമായി മുന്‍ഗണനാ ക്രമത്തിലായിരിക്കും വാക്സിന്‍ നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍, 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, ഫ്രണ്ട്ലൈന്‍ എക്സിക്യുട്ടീവുമാര്‍, നിയമസഭാ സാമാജികര്‍, ജ്യൂഡിഷറി അംഗങ്ങള്‍ എന്നിങ്ങനെയാണ് മുന്‍ഗണന നിശ്ചയിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ പദ്ധതിയാകാന്‍ പോകുന്ന ഒന്നിന്റെ ആദ്യപടിയായിരുന്നു ഇന്നലെ ഘാനയിലെത്തിയ വാക്സിന്‍. ലോകമെമ്പാടുമായി കോവാക്സിന്റെ 2 ബില്ല്യണ്‍ ഡോസുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്തിക്കുക. അത്ര സമ്പന്നമല്ലാത്ത രാഷ്ട്രങ്ങളും കോവിഡിനെ ചെറുക്കുന്ന കാര്യത്തില്‍ പുറകോട്ടുപോകില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതിയെന്നും യൂണിസെഫ് അധികൃതര്‍ അറിയിച്ചു.

ഘാനയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും, എല്ലാവര്‍ക്കും നല്‍കാന്‍ മാത്രം വാക്സിന്‍ സംഭരിക്കുമെന്നും ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കോജോ ഒപ്പോംഗ് പറഞ്ഞു. മാഹാവ്യാധിയുടെ അന്ത്യം കുറിക്കുന്നതിനുള്ള ആദ്യപടിയായാണ് സൗജന്യമായി വാക്സിന്‍ നല്‍കിയതിനെ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് വിശേഷിപ്പിച്ചത്. ഈ പദ്ധതിയിലേക്ക് 548 മില്ല്യണ്‍ പൗണ്ടാണ് ബ്രിട്ടന്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്. മാത്രമല്ല, ബ്രിട്ടനിലെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വാക്സിനും പദ്ധതിയിലേക്കായി നല്‍കുമെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്.

വോട്ടര്‍മാര്‍ ബുദ്ധിയുള്ളവര്‍, അവരെ ബഹുമാനിക്കണം, അവരുടെ ബുദ്ധി പരീക്ഷിക്കരുതെന്ന് രാഹുലിനെതിരെ കപില്‍ സിബല്‍

ഏറ്റവും അവശതയനുഭവിക്കുന്ന മനുഷ്യരുടെ ഇടയില്‍ പോലും വാക്സിന്‍ എത്തിക്കുവാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം വികസ്വര രാജ്യങ്ങളില്‍ രോഗം പടരാതെ തടഞ്ഞാല്‍ ഭാവിയില്‍ മറ്റൊരു മഹാവ്യാധികൂടി തടയുവാന്‍ സാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന നിമിഷമാണ് കോവാക്സ് ഘാനയിലെത്തിയ നിമിഷമെന്ന് യൂണിസെഫ്- ലോകാരോഗ്യ സംഘടനാ വൃത്തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് തീര്‍ത്ത അനിശ്ചിതാവസ്ഥയ്ക്ക് ശേഷം ഘാനയിലെ ജനങ്ങള്‍ക്ക് പ്രത്യാശ ലഭിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Tags: African countriesindia unCovid vaccine
Share34
Tweet
Send
Share

Latest stories from this section

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

Latest News

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

രോഹിത് വഴിതെറ്റിക്കും, കോഹ്‌ലി സംസാരിക്കും; സഹതാരങ്ങളെ കാറിലിരുത്തുന്നതിനെക്കുറിച്ച് സൂര്യകുമാർ പറയുന്നത് ഇങ്ങനെ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies