Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

by Brave India Desk
Jul 15, 2026, 09:22 pm IST
in USA, News, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ : അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തുള്ള വെസ്റ്റ് വാലി സിറ്റിയിലെ വാലി ഫെയർ മാളിൽ ഇന്ത്യൻ വംശജനായ മുസ്ലിം യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം. മാളിലെ കിയോസ്കിൽ ജോലി ചെയ്യുകയായിരുന്ന സുഹൈൽ എന്ന യുവാവിനെയാണ് നടുറോഡിൽ വെച്ച് അക്രമി പതിനഞ്ച് തവണ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതി യുവാവിനോട് പേരും മതവും ചോദിച്ചറിയുകയും മുസ്ലിം ആണെന്ന് ഉറപ്പുവരുത്തിയ ശേഷം ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ യൂറ്റാ സ്വദേശിയായ പീറ്റർ മൈക്കൽ ലാർസൻ (48) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

താൻ മുസ്ലിങ്ങളെ കൊല്ലാൻ ഉദ്ദേശിച്ചാണ് ഇറങ്ങിപ്പുറപ്പെട്ടതെന്നും ഇയാളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമിച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. കുത്തേറ്റ സുഹൈൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായി തുടരുകയാണ്. മാളിലെ കടയിൽ സാധനങ്ങൾ വിൽക്കുകയായിരുന്ന സുഹൈലിന്റെ അടുത്തേക്ക് പ്രതിയായ പീറ്റർ ലാർസൻ നടന്നെത്തുകയും കുടിക്കാൻ ഒരു കുപ്പി വെള്ളം ആവശ്യപ്പെടുകയുമായിരുന്നു. ഇതോടൊപ്പം യുവാവിന്റെ പേരും മതവും ചോദിച്ചു. വെള്ളമെടുക്കാനായി സുഹൈൽ തിരിഞ്ഞ നിമിഷം പ്രതി കയ്യിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് അതിക്രൂരമായി കുത്താൻ തുടങ്ങി. ശരീരമാസകലം കടുത്ത മുറിവുകളേറ്റ് ചോരയിൽ കുളിച്ച സുഹൈലിനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന ജീവനക്കാരി ലൂണ നൂനെസ് കസേരകളും ഷൂസുകളും അക്രമിയുടെ നേർക്ക് എറിഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ലാർസൻ ആക്രമണം തുടർന്നു. ഒടുവിൽ മാളിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷാ ജീവനക്കാരും ചേർന്ന് അക്രമിയെ ബലമായി കീഴടക്കി നിലത്തുപിടിച്ചിരുത്തുകയായിരുന്നു.

Stories you may like

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

പ്രതിയായ പീറ്റർ ലാർസന് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതായി പോലീസ് വെളിപ്പെടുത്തി. 2022-ൽ സ്വന്തം വീടിന് തീയിടുകയും രക്ഷാപ്രവർത്തനത്തിന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2025 ജനുവരിയിലാണ് ഇയാൾ ജയിൽ മോചിതനായത്. ലാർസൻ സമൂഹത്തിന് വലിയൊരു ഭീഷണിയാണെന്നും വലിയ രീതിയിലുള്ള കൂട്ടക്കൊലകൾക്കും അക്രമങ്ങൾക്കും ഇയാൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും പോലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വധശ്രമം, നിരോധിത മാരകായുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാളെ സാൾട്ട് ലേക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി.

Tags: Indian muslim stabbed in usMuslim man stabbedusa
Share
Tweet
Send
Share

Latest stories from this section

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

Latest News

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

റിഷഭ് പന്തിന്റെ സമയം വരുന്നു; യുവതാരങ്ങളെ പുകഴ്ത്തി പ്രഗ്യാൻ ഓജ, കളം പിടിക്കാൻ ശ്രമിക്കുന്ന സഞ്ജുവടക്കം താരങ്ങൾക്ക് മുന്നറിയിപ്പ്

റിഷഭ് പന്തിന്റെ സമയം വരുന്നു; യുവതാരങ്ങളെ പുകഴ്ത്തി പ്രഗ്യാൻ ഓജ, കളം പിടിക്കാൻ ശ്രമിക്കുന്ന സഞ്ജുവടക്കം താരങ്ങൾക്ക് മുന്നറിയിപ്പ്

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology