മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനടുത്ത് നിന്നും സ്ഫോടക വസ്തു കണ്ടെടുത്തു. സൗത്ത് മുംബൈയിലെ അംബാനിയുടെ വീടിനടുത്ത് ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. കറുത്ത സ്കോർപ്പിയോ കാറിനുള്ളിൽ നിന്നും ജലറ്റിൻ സ്റ്റിക്കാണ് കണ്ടെടുത്തത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ മുംബൈ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിന്റെ വശത്തായി പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സംഭവം ഗുരുതരമായാണ് കാണുന്നതെന്നും കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.








