കൊൽക്കത്ത; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ ബിജെപിയിലേക്കുള്ള പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. പ്രമുഖ ബംഗാളി നടി പായൽ സർക്കാർ ബിജെപിയിൽ ചേർന്നു.
പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് പായൽ സർക്കാർ ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം നടൻ യാഷ് ദാസ്ഗുപ്തയും ബിജെപിയിൽ ചേർന്നിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ഡിൻഡയും കഴിഞ്ഞ ദിവസം ബിജെപി അംഗത്വം എടുത്തിരുന്നു.
Discussion about this post