മുംബൈ: പുണെയില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ ശിവസേന മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി. മന്ത്രി രാജിവച്ചില്ലെങ്കില്‍ ഒന്നാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനം സുഗമമായി നടത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ അതുല്‍ ഭതല്‍കര്‍ പറഞ്ഞു.
മന്ത്രി സഞ്ജയ് റാത്തോഡിനെതിരെ ആവശ്യത്തിനു തെളിവുണ്ടെന്നു പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിഡ് പറഞ്ഞു. ലത മങ്കേഷ്‌കറെയും സച്ചിന്‍ തെണ്ടുല്‍ക്കറെയും കുറിച്ച് അന്വേഷിക്കാനായി ചാടിവീഴുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ എന്തുകൊണ്ടാണു മന്ത്രിക്കെതിരെ കൊലപാതക ആരോപണം ഉയര്‍ന്നിട്ടും മൗനം പാലിക്കുന്നതെന്നും ഫഡ്‌നാവിസ് ചോദിച്ചു.
Discussion about this post