ഐഎസ്‌ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യത്തെ പിഎസ്‌എല്‍വി-സി51 വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയും ഇന്ന് കുത്തിച്ചുയരും. ഇന്ന് രാവിലെ 10.24 നാണ് വിക്ഷേപണം നടക്കുക. 17 മിനിറ്റാണ് വിക്ഷേപണസമയം.
സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് സതീഷ് ധവാന്‍ ഉപഗ്രഹം നിര്‍മ്മിച്ചത്. മൂന്ന് ഉപഗ്രഹങ്ങള്‍ ചേര്‍ന്ന യൂണിറ്റിസാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തെ മൂന്ന് കോളേജുകള്‍ ചേര്‍ന്നാണ്. സിന്ധുനേത്ര, എസ്‌എഐ-1 നാനോ കണക്‌ട്-2 എന്നീ ഉപഗ്രഹങ്ങള്‍ കൂടാതെ 12 സ്‌പേസ് ബീ ഉപഗ്രഹങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതെല്ലാം വാണിജ്യവിക്ഷേപണങ്ങളാണ്. വാണിജ്യാവശ്യത്തിനായി മാത്രം ഒരു റോക്കറ്റ് ഉപയോഗിക്കുന്നത് അപൂര്‍വമാണ്. സാധാരണ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഘട്ടത്തിലാണ് മറ്റ് രാജ്യങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും നിന്നുള്ള ഉപഗ്രഹങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിക്കാറുണ്ടായിരുന്നത്.
ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹവും മറ്റ് പതിനാല് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ നാനോ ഉപഗ്രഹങ്ങളുമാണ് പി.എസ്.എല്‍.വിയില്‍ വിക്ഷേപിക്കുന്നത്. ഇന്ത്യയില്‍ നിന്ന് സതീഷ് ധവാന്‍ സാറ്റ് അക്കാഡമി കണ്‍സോര്‍ഷ്യത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളുമുണ്ട്. ഐ.എസ്.ആര്‍.ഒയുടെ ഐ.എന്‍.എസ് 2ഡിടി, പിക്സല്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ ആനന്ദ് സാറ്റ് എന്നിവ ഇന്ന് വിക്ഷേപിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം വേണ്ടെന്ന് വച്ചു.
സതീഷ് ധവാന്‍ സാറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത്ഗീതയും ബഹിരാകാശത്തേക്ക് അയയ്ക്കുന്നുവെന്ന പ്രത്യേകതയുണ്ട്. നേരത്തെ ആന്‍ഡ്രിക്സ് കോര്‍പറേഷനാണ് വാണിജ്യവിക്ഷേപണങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ബഹിരാകാശ ഗവേഷണമേഖലയില്‍ കൂടുതല്‍ വാണിജ്യസാദ്ധ്യതകള്‍ കണ്ടെത്താനും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍.
Discussion about this post