കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രശംസിച്ച് പി സി ജോർജ് എം എൽ എ. തനിക്ക് കെ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. സുരേന്ദ്രൻ ആചാര സംരക്ഷണത്തിനായി ശബരിമല സമരത്തിന് മുന്നിൽ നിന്നു. മാന്യതയും മര്യാദയുമുള്ള നേതാവാണ് സുരേന്ദ്രനെന്നും പി സി ജോർജ് പറഞ്ഞു.
കെ സുരേന്ദ്രന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയതിൽ ഒട്ടും പശ്ചാത്താപമില്ല. മുന്നണി പ്രവേശം സംബന്ധിച്ച് അന്തിമ തീരുമാനം മൂന്നാം തീയതി പറയുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. യുഡിഎഫ് നേതാക്കൾ കുഴപ്പക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുസ്ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ഇത് മറ്റ് മതസ്ഥര്‍ വേദനയോടെയാണ് നോക്കിക്കാണുന്നത്. അവരെല്ലാം ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എന്നു പറഞ്ഞാല്‍ മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയാണ്. അവരാണ് ഇപ്പോള്‍ പാര്‍ട്ടി നിയന്ത്രിക്കുന്നത്. നേരത്തെ നല്ല പാര്‍ട്ടിയായിരുന്നു മുസ്ലിം ലീഗ്. പക്ഷെ ആ മുസ്ലിം ലീഗിനെ ഇപ്പോള്‍ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. ആ പാര്‍ട്ടിയെ മതേതരര്‍ക്കോ ഹൈന്ദവര്‍ക്കോ ക്രൈസ്തവര്‍ക്കോ അംഗീകരിക്കാന്‍ പറ്റുമോയെന്നും പി സി ജോർജ് ചോദിച്ചു.
Discussion about this post