കോട്ടയം: കേരളത്തിൽ വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത. കോട്ടയത്ത് ഒരു വയസ്സുള്ള പോത്തിൻ കുട്ടിയെ മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം മണർകാടാണ് സംഭവം.
എറണാകുളത്ത് ഓടുന്ന കാറിന്റെ പിന്നിൽ പട്ടിയെ കെട്ടിവലിച്ച സംഭവം വൻ വിവാദമായിരുന്നു. പ്രതിക്ക് അൻപത് രൂപ പിഴ മാത്രം ശിക്ഷ വിധിച്ച നടപടി ജന്തുസ്നേഹികളുടെ അമർഷത്തിന് കാരണമായിരുന്നു.
കഴിഞ്ഞ മാസം മസനഗുഡിയിൽ ആനയെ കത്തുന്ന ടയർ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാസങ്ങൾക്ക് മുൻപ് കൈതച്ചക്കയിൽ പടക്കം വെച്ച് ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതും പൂർണ്ണ ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു.
Discussion about this post