കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം- കോൺഗ്രസ് അവിശുദ്ധ സഖ്യത്തിനെതിരെ പ്രതിഷേധവുമായി അണികൾ. 30 കോടി രൂപ വാങ്ങി നിയമസഭാ സീറ്റ് സിപിഎം മുൻ കോൺഗ്രസ് ഭാരവാഹിക്ക് വിറ്റുവെന്നാണ് ആരോപണം. കുന്നത്തുനാട് സീറ്റിനെ ചൊല്ലിയാണ് സിപിഎമ്മിൽ വിഭാഗീയത ശക്തമായിരിക്കുന്നത്.
കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്ന് ആരോപിച്ച് സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ‘ എന്നാണ് പോസ്റ്ററിൽ പറയുന്നത്.
മുൻ കോൺഗ്രസ് ഭാരവാഹി കൂടിയായ ശ്രീനിജൻ ഇവിടെ സിപിഎം സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചനകളുണ്ട്. സ്ഥാനാർത്ഥി നിർണയം പുനപരിധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും പോസ്റ്ററിൽ ഉന്നയിക്കപ്പെടുന്നു. ശ്രീനിജനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പ്രതിഷേധമാണ് പോസ്റ്ററിലൂടെ പ്രചരിക്കുന്നത് എന്നതാണ് വിവരം.
Discussion about this post