ഡൽഹി: നികുതി വെട്ടിപ്പുകാരായ ബോളിവുഡ് താരങ്ങൾക്കെതിരായ ആദയ നികുതി വകുപ്പ് റെയ്ഡിനെതിരെ വയനാട് എം പി രാഹുൽ ഗാന്ധി. കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തുകയാണെന്നാണ് രാഹുലിന്റെ ആരോപണം.
അതേസമയം ബോളിവുഡ് താരം ദീപിക പദുകോണിന്റെ ക്വാന്‍ ടാലന്റ് കമ്പനിയില്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച ആദായ നികുതി വകുപ്പ് പരിശോധന ഇപ്പോഴും തുടരുകയാണ്. അനുരാഗ് കശ്യപും കൂട്ടാളികളും ചേർന്ന് തുടങ്ങിയ ചലച്ചിത്ര നിർമ്മാണ കമ്പനി വലിയതോതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.
അനുരാഗ് കശ്യപും തപ്‌സി പന്നുവും സമർപ്പിച്ച ആദായനികുതി റിട്ടേൺ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്. ഇതോടെ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ സാദ്ധ്യത തെളിഞ്ഞു.







