ഇസ്ലാമാബാദ് ;ഭീകരര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പാകിസ്ഥാ ഒറ്റപ്പെടുന്നു. ഇസ്ലാമാബാദ് പൂര്‍ണ്ണമായും ഒറ്റപ്പെടുകയാണെന്നാണ് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അനുദിനം പാകിസ്ഥാന് സാമ്പത്തികമായി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, ഇന്ത്യയുമായുള്ള തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ എപ്പോഴും തയ്യാറാണെന്ന് പാകിസ്ഥാന് വ്യക്തമാക്കി . ഇതോടെ ചര്‍ച്ചയില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറില്ലെന്നും പാകിസ്ഥാന് പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും ഡിജിഎംഒകള്‍ തമ്മിലുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയെക്കുറിച്ചാണ് പാകിസ്ഥാന്റെ വിശദീകരണം. വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് ഒരിക്കലും സംഭാഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കണമെന്ന് എല്ലായ്പ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തില്‍ പാക്കിസ്ഥാനുമായി സാധാരണ അയല്രാജ്യബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാകിസ്ഥാനാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു
Discussion about this post