മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫിനും ഡോളര്‍ കേസില്‍ ജയില്‍ ‘ഉറപ്പാണെ’ന്ന് പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന മുദ്രാവാക്യം അവരുടെ കാര്യത്തില്‍ സത്യമായിവരുകയാണ്. അദേഹം പരിഹസിച്ചു. വിജയ യാത്രയ്ക്ക് കൊല്ലം ജില്ലയിലെ കുണ്ടറയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
രാജ്യ ദ്രോഹ പ്രവര്‍ത്തനമായ ഡോളര്‍ കൈമാറ്റത്തിലൂടെ പിണറായിക്കും സാമ്പത്തിക നേട്ടമണ്ടായി എന്നാണ് സ്വപ്ന നല്‍കിയിരിക്കുന്ന മൊഴി. ഡോളര്‍ കടത്തുകേസില്‍ പങ്കാളിയായ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന് വഴിവിട്ടബന്ധമുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു. രഹസ്യമൊഴിയായതിനാല്‍ ആരെങ്കിലും പറയിച്ചതാണെന്നും പറയാന്‍ കഴിയില്ല. എന്തായലും ഡോളര്‍ വിജയനും കേസില്‍ ബന്ധമുള്ളവര്‍ക്കും ഉറപ്പാണ് ജയില്‍ എന്ന് സുരേന്ദ്രന് പറഞ്ഞു.
Discussion about this post