കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഗുരുതരമായ വിഷയം കോടതി മുൻപാകെ കസ്റ്റംസ് സമർപ്പിച്ച സാഹചര്യത്തിൽ, നിയമവ്യവസ്ഥയോടു ബഹുമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറി മറ്റൊരാളെ ചുമതല ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ഭീരുവാണെന്നും വി മുരളീധരൻ പറഞ്ഞു. പിണറായി വിജയനു വീരത്വം ഒന്നും ഇല്ല. ഓഖി ദുരന്തം ഉണ്ടായപ്പോൾ കടപ്പുറത്ത് ചെന്നപ്പോൾ പിണറായിയുടെ വീരത്വം നമ്മൾ കണ്ടതാണെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു നിയമ നടപടി നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. കേരളത്തിന് ആകെ അപമാനകരമായ സംഭവത്തിൽ ഒരു നിമിഷം പോലും സ്ഥാനത്തു തുടരാതെ രാജിവയ്ക്കണം. വിദേശത്തേക്കു ഡോളർ കള്ളക്കടത്തു നടത്തി സാമ്പത്തിക ലാഭം നേടിയിരിക്കുകയാണെന്ന അതീവ ഗുരുതരമായ കുറ്റകൃത്യമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post