കോഴിക്കോട്: ഡോളര്‍ കടത്ത് കേസില്‍ ഉന്നതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന സാഹചര്യത്തില്‍ അക്രമഭീഷണിയുടെ സാഹചര്യം നിലവിലുണ്ടെന്ന് കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണര്‍ സുമിത്കുമാര്‍. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പത്രികയുടെ പ്രത്യാഘാതം പ്രതീക്ഷിക്കുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളക്കടത്തു സംഘങ്ങള്‍ സംസ്ഥാനത്തു നടത്തുന്ന ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും സംസ്ഥാന പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നില്ല. കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറേറ്റിനു സുരക്ഷ നല്‍കേണ്ടതു സംസ്ഥാന പൊലീസിന്‍റെ ചുമതലയാണെന്നും ഇതിനായി ആര്‍ക്കും കത്തു നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റംസ്, ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളിലൊന്നും അന്വേഷണം എവിടെയുമെത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണക്കടത്തന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ മാത്രമല്ല, സ്വര്‍ണക്കടത്തില്‍ ബന്ധമുള്ള സ്ത്രീകളകടക്കമുള്ള യാത്രക്കാരെ സംഘങ്ങള്‍ തട്ടിക്കൊണ്ടു പോകുന്നു. പക്ഷേ, നടപടിയൊന്നുമുണ്ടാകുന്നില്ല. സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകിച്ചു താല്‍പര്യമെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കള്ളക്കടത്തുകാര്‍ക്കു പിന്നില്‍, ഭരണസ്വാധീനമുള്ള ശക്തരായ ആളുകളുണ്ടെന്നാണിതു വ്യക്തമാക്കുന്നത്. മുന്‍പ് ഇങ്ങനെയൊന്നുമായിരുന്നില്ല സ്ഥിതി. ഇപ്പോള്‍, തീരെ മോശമാണ് അവസ്ഥ. ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് കേസുകളിലെ ഉന്നത ബന്ധത്തെ പറ്റി കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post