പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലാഹോറിലെ ക്രിക്കറ്റ് ബോര്‍ഡ് ഓഫീസ് അടച്ചു. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ പിഎസ്എല്‍ മാറ്റിവെച്ചതിനു പിന്നാലെയാണ് പിസിബി ഓഫീസ് അടച്ചത്.
കൊവിഡ് ബാധിതനായ ജോലിക്കാരന് ലാഹോറില്‍ താരങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ട്രെയിനിങ് സെന്റര്‍ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, ജീവനക്കാരന് രോഗബാധ എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. നേരത്തെ നാല് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്ഥാന് സൂപ്പര്‍ ലീഗ് മുന്‍ നിശ്ചയിച്ചപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റ് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post