ഡൽഹി: താൻ ഹനുമാൻ സ്വാമിയുടെ ഭക്തനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാമരാജ്യം എന്ന ആശയം മഹത്തരമാണെന്നും താൻ അതിന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഭഗവാൻ ശ്രീരാമന്റെ ഭക്തനായ ഹനുമാൻ സ്വാമിയുടെ ആരാധകനാണ് ഞാൻ. അങ്ങനെ നോക്കുമ്പോൾ ഞാൻ ഇരുവരുടെയും ആരാധകനാണ്. ശ്രീരാമദേവൻ അയോധ്യയിലെ രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് എല്ലാ കാര്യങ്ങളും നന്നായി നടന്നിരുന്നു. എവിടെയും ദുഖം ഇല്ലായിരുന്നു. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നു. ഇതാണ് രാമരാജ്യം എന്ന ആശയം‘. കെജരിവാൾ നിയമസഭയിൽ പറഞ്ഞു.
Discussion about this post