ഡൽഹി: പണിമുടക്കുകളുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് കണക്കുകൾ. 210 പണിമുടക്കുകളും ലോക്കൗട്ടുകളും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടമായതായി റിപ്പോർട്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ പണിമുടക്കുകൾ നടക്കുന്നത് കേരളത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20 പണിമുടക്കുകളിലായി 8.80 ലക്ഷം തൊഴില്‍ ദിനങ്ങളാണ് കേരളത്തിന് മാത്രം നഷ്ടമായതെന്നാണ് തൊഴിൽ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പറയുന്നത്. കേരളത്തിലെ സ്വകാര്യമേഖലയില്‍ 17 പണിമുടക്കുകള്‍ ഉണ്ടായി. സ്വകാര്യ മേഖലയില്‍ 7.67 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെട്ടത്.
2018 നും 2020 നും ഇടയില്‍ പൊതുമേഖലയ്ക്ക് 19.91 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടു. അതേസമയം 121 പണിമുടക്കുകളിലായി സ്വകാര്യ മേഖലയില്‍ 17.03 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നഷ്ടമായത്.
തമിഴ്‌നാട്ടില്‍ 50 പണിമുടക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും 4.39 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെട്ടത്. 17 പണിമുടക്കുകളിലായി കര്‍ണാടകയില്‍ 3.78 തൊഴില്‍ ദിനങ്ങളും നഷ്ടപ്പെട്ടതായും തൊഴിൽ മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു.







