തിരുവനന്തപുരം: ബിജെപിക്ക് അധികാരത്തിലെത്താന്‍ 71 സീറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. 40 സീറ്റുകിട്ടിയാല്‍ മറ്റു കക്ഷികള്‍ ബിജെപിക്കൊപ്പം വരുമെന്നും എം ടി രമേശ് പറഞ്ഞു.
ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കമില്ലെന്നും അന്തിമ തീരുമാനം സ്ക്രീനിങ്ങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിക്കുക. എല്ലാ സമുദായങ്ങളുടെയും താത്പര്യം പരിഗണിച്ചിട്ടുണ്ടെന്ന് എം ടി രമേശ് പറഞ്ഞു. ക്രിസ്ത്യന്‍ സഭകളുടെ താത്പര്യവും പരിഗണിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post