നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ സിംങ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. കേരളത്തിൽ 115 സീറ്റുകളിൽ ബിജെപി മത്സരിക്കും. ബാക്കി സീറ്റുകളിൽ ഘടകകക്ഷികൾ മത്സരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും.
മെട്രോമാൻ ഇ ശ്രീധരൻ-പാലക്കാട് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കുമ്മനം രാജശേഖരൻ-നേമം, സുരേഷ്ഗോപി-തൃശൂർ, നടൻ കൃഷ്ണകുമാർ-തിരുവനന്തപുരം. ധർമ്മടത്തെ പിണറായി വിജയനെതിരെ സി കെ പത്മനാഭനാണ് സ്ഥാനാർത്ഥി. പി കെ കൃഷ്ണദാസ്- കാട്ടാക്കട, ഡോ. ജേക്കബ് തോമസ്-ഇരിങ്ങാലക്കുട, മാനന്തവാടി-മണിക്കുട്ടൻ, അൽഫോൺസ് കണ്ണന്താനം-കാഞ്ഞിരപ്പള്ളി, എം ടി രമേശ്- കോഴിക്കോട്, കാലിക്കറ്റ് മുൻ വൈസ് ചാൻസലർ ഡോ. അബ്ദുൾ സലാം-തിരൂർ, വി. വി രാജേഷ് – വട്ടിയൂര്‍ക്കാവ് എന്നിങ്ങനെയാണ് പ്രധാന മണ്ഡലങ്ങളും സ്ഥാനാർത്ഥികളും.
Discussion about this post